Skip to main content

പനങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

 

 

 

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ  2022-23 സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി 2021-22 വാർഷികപദ്ധതി അവലോകനം നടത്തി. പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് അസി. സെക്രട്ടറി കെ.എം. പ്രകാശൻ അവതരിപ്പിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടംവെള്ളിക്കുന്നത്ത്, കെ.പി. ലീബ, കെ.പി. സഹീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ സ്വാഗതവും ബിജു കുന്നുമ്മൽ നന്ദിയും പറഞ്ഞു.

date