Skip to main content

കെ- ടെറ്റ്  സര്‍ട്ടിഫിക്കറ്റ് പരിശോധന 

ആലപ്പുഴ: ആലപ്പുഴ ജില്ലാ  വിദ്യാഭ്യാസ ഓഫീസിൻറെ പരിധിയിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. കാറ്റഗറി  ഒന്നിലും മൂന്നിലും വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ 13നും  കാറ്റഗറി രണ്ടിലും നാലിലും വിജയിച്ചവരുടേത് ഇന്നും(ജൂണ്‍ 10) 13നും ആലപ്പുഴ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂൾ  ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിശോധിക്കുക.
  
ഹാള്‍ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ്, റിസല്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ  ഹാജരാക്കണം. മാര്‍ക്ക് ആനുകൂല്യം ലഭിച്ചവര്‍ രേഖകളുടെ അസ്സലും പകര്‍പ്പും നൽകണം.

date