Skip to main content

ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ പുതിയ ആംബുലന്‍സ് എ.എം. ആരിഫ് എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു.  
എം.പിയുടെ പ്രദേശിക വികസന  പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.69 ലക്ഷം രൂപ വിനിയോഗിച്ചാണ്  ആംബുലന്‍സ് വാങ്ങിയത്.

താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, സ്ഥിരം സമിതി  അധ്യക്ഷരായ ലിസി ടോമി, സ്മിത സന്തോഷ്, എ.എസ്. സാബു, കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, രാജശ്രീ, എസ്. സനീഷ്, എം.കെ പുഷ്പകുമാര്‍, ബാബു മുള്ളന്‍ഞ്ചിറ, ശ്രീജ മനോജ്, സീനാമോള്‍ ദിനാകരന്‍, ആശുപതി സൂപ്രണ്ട് ഡോ. അനില്‍ കുമാര്‍, വിവിധ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date