Skip to main content

കാവുകളുടെ സംരക്ഷണ പരിപാലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനും സംസ്ഥാന വനം-വന്യജീവി വകുപ്പ് 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയില്‍ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, വില്ലേജ് ഓഫീസര്‍  നല്‍കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റ,് കരമടച്ച രസീത്, ഉടമസ്ഥത സംബന്ധിക്കുന്ന മറ്റു രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ : 8547603708, 8547603707, 0468 2243452, www.kerala.forest.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

date