Skip to main content

സൗജന്യ കോച്ചിംഗിന്‌അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ട യില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ നടത്തുന്ന പിഎസ്‌സി, എസ്എസ്‌സി, ഐബിപിഎസ്, ആര്‍ആര്‍ബി  തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിംഗിന്‌അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യം ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി,സിഖ് എന്നി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.

 

ആറുമാസക്കാലമാണ് പരിശീലന കാലാവധി. ക്ലാസ്സുകള്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3:30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം ആനുകാലികം, ജനറല്‍നോളഡ്ജ്, ഐടി, സയന്‍സ് , ബാങ്കിംങ് , വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 വൈകുന്നേരം അഞ്ചുമണി വരെ. ഉദ്യോഗാര്‍ത്ഥികള്‍ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം.

 

അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പാള്‍, സി സി എം വൈ പത്തനംതിട്ട, ഗവ : ഹയര്‍സെക്കണ്ടറി സ്‌കൂള്‍  കോമ്പൗണ്ട്, തൈക്കാവ് പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കേണം. ഫോണ്‍: 8281165072 , 9961602993, 0468 2329521.

date