Skip to main content

നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പിടിച്ചെടുത്തു.

കാസറഗോഡ് നഗരസഭയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്  നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍, ഒറ്റത്തവണ ഉപയോഗ വസ്തുക്കളായ  പ്ലാസ്റ്റിക്ക് കപ്പുകള്‍,  തെര്‍മോകോള്‍ പ്ലേറ്റ്,  പ്ലാസ്റ്റിക്ക് സ്‌ട്രോ, പ്ലാസ്റ്റിക്ക് വാഴയില എന്നിവ പിടിച്ചെടുത്തു. ഏകദേശം 100 കിലോഗ്രാം വരുന്ന നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്. നഗരത്തില്‍ നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്നതിന് വ്യാപകമായ പരിശോധനകളാണ് നടന്നു വരുന്നത്. കുറ്റക്കാര്‍ക്കെതിരെ പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നിയമ  നടപടികള്‍ സ്വീകരിക്കുമെന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി മുഴുവനാളുകളും തുണി സഞ്ചി കരുതണമെന്നും നഗരസഭാ സെക്രട്ടറി എസ് ബിജു അറിയിച്ചു.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഞ്ജിത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്,  അനീസ്, ജെ.എച്ച്.ഐമാരായ കെ മധു,  ശാലിനി, രൂപേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നðകി.

date