Skip to main content

സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് ഇന്നലെ (ജൂൺ 9) 4550 കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

കോട്ടയം: ജില്ലയിൽ 12 വയസിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനായി സ്‌കൂളുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ ഇന്നലെ (ജൂൺ 9) 4550 കുട്ടികൾക്ക് വാക്‌സിൻ നൽകി.
13 സ്‌കൂളുകളിലാണ് വാക്‌സിൻ നൽകിയത്. 12 മുതൽ 14 വയസു വരെയുള്ള 3525 കുട്ടികൾക്ക് കോർബി വാക്‌സിനും 15 മുതൽ 17 വരെയുള്ള 1025 കുട്ടികൾക്ക് കോവാക്‌സിനുമാണ് നൽകിയത്. കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലാണ് എറ്റവുമധികം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത്, 390 കുട്ടികൾ. ജൂൺ 15നകം 12 വയസിനു മുകളിലുള്ള എല്ലാ കുട്ടികളും കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

(കെ.ഐ.ഒ.പി.ആർ 1380/2022)

date