Skip to main content

വനിതകൾക്കായി സംരംഭകത്വ ശിൽപശാല

കോട്ടയം: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കും  വനിതാ സ്റ്റാർട്ടപ്പുകൾക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെയും ടൈകേരളയുടെയും ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 23ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിന്റെ കളമശ്ശേരി ക്യാമ്പസിലാണ് ശിൽപശാല നടക്കുക. ബിസിനസ് ലളിതമാക്കാനും രൂപപ്പെടുത്താനും ബിസിനസ് മോഡൽ ക്യാൻവാസ് എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ ഉപഭോക്തൃ ആവശ്യം മനസിലാക്കാം, ഫലപ്രദമായ എലിവേറ്റർ/സെയിൽസ് പിച്ച് നൽകൽ എന്നീ വിഷയങ്ങൾ വിദഗ്ദ്ധർ കൈകാര്യം ചെയ്യും. താത്പര്യമുള്ളവർ  www.kied.info എന്ന വെബ് സൈറ്റിൽ ജൂൺ 20 നകം അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക് ഫോൺ: 0484 2532890 / 2550322.

(കെ.ഐ.ഒ.പി.ആർ 1381/2022)

date