Skip to main content

ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ മ്യൂസിയം: ഡിസംബറിൽ പ്രവൃത്തി തുടങ്ങും

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിലെ ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ ആരംഭിക്കുന്ന  മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രി കെ. രാധാകൃഷ്ണൻ വിലയിരുത്തി.   പട്ടികജാതി-വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള  മ്യൂസിയവും കിർത്താഡ്സും ചേർന്നാണ് വൈത്തിരി സുഗന്ധഗിരി പ്ലാന്റേഷനോട് ചേർന്ന 20 ഏക്കർ സ്ഥലത്ത് മ്യൂസിയം സ്ഥാപിക്കുന്നത്.  

മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങണമെന്നു മന്ത്രി നിർദേശിച്ചു.  കിർത്താഡ്സ് ഡയറക്ടർ ഡോ. എസ് ബിന്ദു,    കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ  ആർ ചന്ദ്രൻപിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date