Skip to main content

അറിയിപ്പുകൾ

 

 

 

ടെൻഡർ  

വിനോദസഞ്ചാര വകുപ്പിനു കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ലോൺഡ്രി സേവനം നൽകുന്നതിനായി ഈ മേഖലയിൽ പരിചയ സമ്പന്നരായ വ്യകതികൾ / സ്ഥാപനങ്ങൾ മുതലായവരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ജൂൺ  14. വിശദവിവരങ്ങൾക്ക്: 0495 2382920, www.keralatourism.org

*

മരം ലേലം

പൊതുമരാമത്ത് നിരത്ത് ഉപവിഭാ​ഗം കോഴിക്കോട് സൗത്ത് സെക്ഷൻ കാര്യാലയത്തിനു കീഴിലുള്ള കടലുണ്ടി-ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ഓവുചാൽ നിർമിക്കാൻ തടസ്സമായി നിൽക്കുന്ന 43 മരങ്ങളുടെ പുനർലേലം ജൂൺ 15 രാവിലെ 11 മണിക്ക് മണ്ണൂർ വളവിലുള്ള യു.എൽ.സി.സി.എസ് സൈറ്റ് ഓഫീസിൽ നടത്തും. ഫോൺ: 04952724727 ഇ-മെയിൽ: aeerbkkd@gmail.com

*

മരം ലേലം

പൊതുമരാമത്ത് നിരത്ത് ഉപവിഭാ​ഗം കോഴിക്കോട് സൗത്ത് സെക്ഷൻ കാര്യാലയത്തിനു കീഴിലുള്ള കടലുണ്ടി-ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ഓവുചാൽ നിർമിക്കാൻ തടസ്സമായി നിൽക്കുന്ന 48 മരങ്ങളുടെ പുനർലേലം ജൂൺ 15 രാവിലെ 11 മണിക്ക് മണ്ണൂർ വളവിലുള്ള യു.എൽ.സി.സി.എസ് സൈറ്റ് ഓഫീസിൽ നടത്തും. ഫോൺ: 04952724727 ഇ-മെയിൽ: aeerbkkd@gmail.com

*

ഗതാഗതം നിരോധിച്ചു

7/6 - ചെലപ്രം റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസി. എന്‍ജിനീയര്‍ അറിയിച്ചു.

*

സൗജന്യ പരിശീലനം

കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന സൗജന്യ അച്ചാർ/ പപ്പടം/ മസാല  നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9447276470, 04952432470 

*

കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ് - സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2723666, 0495 2356591, ഇ-മെയില്‍ : kozhikode@captkerala.com

*

യുപിഎസ്എ താത്കാലിക നിയമനം

കല്ലായ് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ യുപിഎസ്എ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്  ജൂൺ ഒമ്പത് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ഫോൺ  0495 2323962

*

യു.പി സ്കൂൾ ടീച്ചർ അഭിമുഖം ജൂൺ 9 മുതൽ

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റ​ഗറി നം. 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോ​ഗാർഥികൾക്കായുള്ള അഭിമുഖം ജൂൺ 9, 10, 15, 16, 17, 22, 23, 24, 29, 30, ജൂലായ് 1 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും.

*

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.  6 മാസമാണ് കോഴ്സ് കാലാവധി. 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. അവസാന തിയതി ജൂണ്‍ 20. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെയ്ക്കണം.വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275

*

date