Skip to main content

ലോക ക്ലബ് ഫൂട്ട് വാരാചരണം: ബോധവത്കരണ വീഡിയോ  പ്രകാശനം  ചെയ്തു

 

 

 

ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ഭാഗമായി ബോധവത്കരണ വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. കുട്ടികൾക്ക് ജന്മനാ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമാണ് ക്ലബ് ഫൂട്ട്. ഈ വൈകല്യമുള്ള  കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. ജനിച്ചയുടൻ ചികിത്സ തുടങ്ങാൻ സാധിച്ചാൽ അഞ്ച് വയസിനകം കാൽ സാധാരണ നിലയിലേക്ക്  മാറ്റാൻ സാധിക്കും. ജില്ലയിൽ മെഡിക്കൽ കോളേജ് , ജില്ലാ ആശുപത്രി വടകര, താലൂക്ക് ആശുപത്രി താമരശ്ശേരി എന്നിവിടങ്ങളിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തിച്ചു വരുന്നു.  ജില്ലയിൽ 27 കുട്ടികൾക്ക് ഈ വർഷം സ്‌ക്രീനിങ്ങിലൂടെ ക്ലബ് ഫൂട്ട്  കണ്ടെത്തി ചികിത്സ ആരംഭിച്ചിട്ടുണ്ട്.

date