Skip to main content

സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യം - മന്ത്രി അഹമ്മദ് ദേവർകോവിൽ

 

 

 

സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കായക്കൊടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 

പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി. വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ഉമ പദ്ധതി വിശദീകരിച്ചു.  , ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പ്രേമൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം കെ രാജൻ ഗ്രൂപ്പ് ചർച്ച വിശദീകരണം നടത്തി.

ക്ഷേമകാര്യ ചെയർപേഴ്സൺ സരിത മുരളി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എം റീജ, പഞ്ചായത്ത് അംഗങ്ങളായ  ഒ പി മനോജ്, യു വി അബ്ദുള്ള , അഹമ്മദ് കുമ്പളംകണ്ടി എം കെ ശശി, പി പി മൊയ്തു തുടങ്ങിയവർ സംസാരിച്ചു.  വൈസ് പ്രസിഡന്റ് സജീഷ എടക്കുടി സ്വാഗതവും സെക്രട്ടറി കെ രാജീവൻ നന്ദിയും പറഞ്ഞു.

date