Skip to main content

അറിയിപ്പുകൾ

 

 

 

ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂൺ 10 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 10 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് സിറ്റിംഗ്.  പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് നൽകാവുന്നതാണ്.

*

പി.എസ്.സി വിജ്ഞാപനം

കേരള ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ 72 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകളിലേക്ക് നേരിട്ടും (കാറ്റഗറി നം. 137/2022) 8 ഒഴിവുകളിലേക്ക് ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർഥികളിൽനിന്നുമാണ് (കാറ്റഗറി നം. 138/2022) നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.keralapsc.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 8

*

തീറ്റപ്പുൽ കൃഷി പരിശീലനം 

ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂൺ 9,10 തീയതികളിൽ തീറ്റപ്പുൽ കൃഷി പരിശീലനം നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്  പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ  ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന മെയിലിലോ 0495 2414579 നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന്  ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ അറിയിച്ചു. 

*

ടെൻഡർ 

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന താമരശ്ശേരി പഞ്ചായത്തിലെ 32 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു.  അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

*

ടെൻഡർ 

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന മടവൂർ പഞ്ചായത്തിലെ 27 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു.  അവസാന തീയതി  ജൂൺ 20 വൈകീട്ട് 5 മണി.  ഫോൺ: 9188959867

*

ടെൻഡർ 

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന കിഴക്കോത്ത്  പഞ്ചായത്തിലെ 29 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു.  ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി  ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

*

ടെൻഡർ

കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി മുൻസിപ്പാലിറ്റിക്ക്  കീഴിലെ 41 അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ വിതണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു.  ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി  ജൂൺ 20 വൈകീട്ട് 5 മണി. ഫോൺ : 9188959867

*

പാലുത്പന്ന നിർമാണ പരിശീലനം

ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ് ജൂൺ 13  മുതൽ 23 വരെ പാലുത്പന്ന നിർമാണത്തിൽ പരിശീലന പരിപാടി നടത്തും. പ്രവേശന ഫീസ് 135 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി dd-dtc-kkd. dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

*

സ്റ്റുഡന്റ്‌സ് കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് /പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക്‌ വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ്‌ കൗൺസിലറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂൺ 14 രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലുള്ള ട്രൈബൽ ഡിവലപ്‌മെന്റ് ഓഫീസിൽ നടത്തും. ഫോൺ : 0495 2376364

*

ലേലം

വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ഫിഷറീസ് വകുപ്പിന്റെ ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ 142/1എ. 142/4ബി, 142/4ബി2 എന്നീ സർവെ നമ്പരുകളിൽപ്പെട്ട 87 സെന്റ് ഭൂമിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മരങ്ങൾ നിലവിലുള്ള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ജൂൺ 8 ന് രാവിലെ  11 മണിക്ക് ലേലം ചെയ്യും. ഫോൺ : 0495 2080005

*

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 14, 15 തീയതികളിൽ

ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നിവിടങ്ങളിൽനിന്നും 2022 ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന  ജൂൺ 14, 15 തീയതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. 

*

ക്വട്ടേഷൻ

ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്കുള്ള നടത്തിപ്പിനായി പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ  നൽകുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 ന് ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം വൈകുംന്നേരം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതായിരിക്കും. ഫോൺ : 0495 2414863

*

ഗതാഗത നിരോധനം

പനായി നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ 7 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ഈ വഴിയുള്ള വാഹനങ്ങൾ മണ്ണുപൊയിൽ യുവജനസംഘം റോഡ് അരീപ്രംമുക്ക് കൈരളി റോഡ് വഴി പോകേണ്ടതാണ്.

*

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പി.എസ്.സി അം​ഗീകൃത ഡി ടി പി,  ഡി സി എ, ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ടൈലറിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽസ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.  ഫോൺ: 0495 2370026, 8891370026

*

ടെൻഡർ
 
ഡി ടി പി സിയുടെ കീഴിലുള്ള വിവിധ ഡെസ്റ്റിനേഷനുകളുടെ കഫ്റ്റീരിയ, കംഫർട്ട് സ്റ്റേഷൻ മുതലായവ നിലവിലുള്ള അവസ്ഥയിൽ ഏറ്റെടുത്ത് നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 24 ഉച്ചയ്ക്ക്  1 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡർ തുറക്കും. ഫോൺ:  0495 2720012

*

ഹോമിയോ  മെഡിക്കൽ ഓഫീസർ നിയമനം

ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഹോമിയോ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർക്ക് ജൂൺ 13 വൈകുന്നേരം 5 മണിക്ക് മുൻപ് ബയോഡാറ്റ , അപേക്ഷ, യോഗ്യത, വയസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0495 2371748

*

എംപ്ലോയബിലിറ്റി സെന്റർ മുഖേന  തൊഴിലവസരം
   
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ  ജൂൺ 9 രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ  സിവിൽ എഞ്ചിനീയ, മെയിന്റനൻസ് എഞ്ചിനീയർ, ഇന്റീരിയർ ഡിസൈനർ, സൈറ്റ്‌സൂപ്പർവൈസർ, പർച്ചേയ്‌സ് കോ-ഓർഡിനേറ്റർ, പ്ലംബർ/ഇലക്ട്രീഷ്യൻ, ബിസിനസ്സ് ഡവലപ്മെന്റ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഇന്റേൺ, സെർച്ച് എഞ്ചിൻ ഒപ്റ്റിമെസേഷൻ അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, പ്രോജക്റ്റ് കോ-ഓർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്ങ് മാനേജർ, മാർക്കറ്റിങ്ങ് മാനേജർ  തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250/- രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം.  കുടുതൽ വിവരങ്ങൾക്ക് calicutemployabilitycentre  എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക.   
ഫോൺ - 0495  2370178 
വാട്‌സ്ആപ്പ് നമ്പർ - 0495  2370176   

*

date