Skip to main content

ബാങ്ക് അവലോകന യോഗം ചേർന്നു 

 

 

 

ജില്ലയിലെ ബാങ്കുകളുടെ നാലാം പാദ അവലോകനയോഗം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വായ്പാ തുക 44947 കോടി രൂപയും ആകെ നിക്ഷേപം 55228 കോടി രൂപയുമാണ്. ജില്ലയിൽ ബാങ്കുകളുടെ ആകെ ബിസിനസ് ആദ്യമായി ഒരുലക്ഷം കോടി രൂപ കവിഞ്ഞു.

സിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ കനറാ ബാങ്ക് റീജണൽ ഹെഡ് ഡോ. തോമസ് വർഗീസ്, റിസർവ്ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണൻ മാധവ്, ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.

date