Skip to main content

ഡിജിറ്റൽ കോഴിക്കോട് പദ്ധതിക്ക് തുടക്കമായി

 

 

 

ജില്ലയിൽ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഡിജിറ്റൽ കോഴിക്കോട് പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു.

നിലവിലുള്ള സേവിങ്സ്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഏതെങ്കിലുമൊരു ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള അറിവ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.

date