Skip to main content

പൊതുമരാമത്ത് പ്രവർത്തികൾ അവലോകനം ചെയ്തു 

 

 

 

എലത്തൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകനയോഗം ചേർന്നു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തി.

റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് അവലോകനം ചെയ്തത്. പ്രവൃത്തികളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും കഴിയുന്നത്ര പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ ആദ്യ വാരം നടത്താനും മന്ത്രി നിർദേശം നൽകി. മണ്ഡലത്തിലെ കോഴിക്കോട്- ബാലുശ്ശേരി റോഡ് ഉൾപ്പെടെയുള്ള ലാൻഡ് അക്വിസിഷൻ ആവശ്യമുള്ള  റോഡുകളുമായി ബന്ധപ്പെട്ട് വിപുലമായ യോഗം ജൂൺ 14 ന് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേരും.

പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി, റിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date