Skip to main content

ഗ്രീൻ ബാലുശ്ശേരി പദ്ധതി - വൃക്ഷത്തെ നട്ടു

 

 

 

'ഗ്രീൻ ബാലുശ്ശേരി' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കെ. എം സച്ചിൻദേവ് എം.എൽ.എ വട്ടോളിബസാർ കൃഷിഭവൻ പരിസരത്ത് വൃക്ഷത്തൈ നട്ടു. പദ്ധതിയുടെ പനങ്ങട് പഞ്ചായത്തുതല ഉദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്. പഞ്ചായത്തിലെ വായനശാലകൾ കേന്ദ്രീകരിച്ച് പത്ത് സ്ഥലങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടത്.

പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് അംഗം കെ.പി.സഹീർ മാസ്ററർ, പഞ്ചായത്തംഗം റിജുപ്രസാദ്,  തുടങ്ങിയവർ പങ്കെടുത്തു

date