Skip to main content

'ഹരിതം സഹകരണം' പരിസ്ഥിതി ദിനാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം നിര്‍വഹിച്ചു

 

 

 

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഹരിതം സഹകരണം' പരിസ്ഥിതി ദിനാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാവിന്‍തൈ നട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ടി രാജന്‍ നിര്‍വഹിച്ചു. സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി സഹകരണ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതം സഹകരണം. ഇതിന്റെ ഭാഗമായി 2017-ല്‍ വകുപ്പ് സംസ്ഥാനമൊട്ടാകെ സഹകരണ സംഘങ്ങള്‍ വഴി അഞ്ച് ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ആദ്യ 'ഹരിതം സഹകരണം' പദ്ധതി വന്‍ വിജയമായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷക്കാലം 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ കേരളത്തിന്റെ തനത് വൃക്ഷങ്ങളായ പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ അഞ്ചിനം വൃക്ഷത്തൈകള്‍ ഒരോ വര്‍ഷവും ഒരിനം വീതം അഞ്ച് ലക്ഷം വൃക്ഷത്തെകള്‍ പ്രകാരം നട്ടുപിടിപ്പിക്കും.

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു. മേപ്പയ്യൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് പ്രസിഡന്റ് കൂവല ശ്രീധരന്‍ സ്വാഗതവും കെ എം ലിഗിത്ത് നന്ദിയും പറഞ്ഞു.

date