Skip to main content

വികസന സെമിനാർ സംഘടിപ്പിച്ചു

 

 

 

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.   കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാങ്കുകളും സംയോജിതമായി പ്രവർത്തിക്കണമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സജിത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി കുഞ്ഞിരാമൻ, ബ്ലോക്ക് മെമ്പർ കെ കൈരളി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി വിജിലേഷ്,പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date