Skip to main content

ഗ്രീൻ ബാലുശ്ശേരി പദ്ധതിക്ക് തുടക്കമായി 

 

 

 

 

ഗ്രീൻ ബാലുശ്ശേരി മണ്ഡലംതല ഉദ്ഘാടനവും നാട്ടു മാമ്പാത പദ്ധതി ഉദ്ഘാടനവും 
കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടുന്ന പദ്ധതിയാണ് ഗ്രീൻ ബാലുശ്ശേരി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയാണ് നാട്ടു മാമ്പാത. ഗ്രീൻ ബാലുശ്ശേരിയുടെ ഭാഗമായി മണ്ഡലത്തിൽ പച്ചത്തുരുത്തുകൾ നിർമ്മാണം, കാട് സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.

ഗ്രീൻ ബാലുശ്ശേരി  പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ പഞ്ചായത്തിൽ അപൂർവ്വയിനം നാട്ടുമാവിൻ തൈകൾ നടുകയും ചെയ്തു.
പരിസ്ഥിതി ദിന സന്ദേശവുമായി സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. 

നടുവണ്ണൂർ കനാൽ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത പരിസ്ഥിതിദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി സുരേന്ദ്രൻ മാസ്റ്റർ, സദാനന്ദൻ പാറക്കൽ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ രജി ടീച്ചർ, സ്കൗട്ട് ആൻഡ്‌ ഗൈഡ് അധ്യാപകൻ കെ.സി.രാജീവൻ മാസ്റ്റർ, യൂത്ത് കോ-ഓഡിനേറ്റർ ശരത്ത് കിഴക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം സജീവൻ മക്കാട്ട് സ്വാഗതവും ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ.കെ. സലീം നന്ദിയും പറഞ്ഞു.

date