Skip to main content

പച്ചത്തുരുത്തിന് തുടക്കം കുറിച്ച്  ചോറോട് ഗ്രാമപഞ്ചായത്ത്

 

 

 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പച്ചത്തുരുത്തിന് തുടക്കം കുറിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷയായി. കൃഷിഭവൻ വളപ്പിലാണ് പച്ചത്തുരുത്ത് നിർമ്മാണം.

സ്ഥിരം സമിതി അധ്യക്ഷരായ കെ മധുസൂദനൻ, ശ്യാമള പൂവേരി പഞ്ചായത്ത് അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.

date