Skip to main content

മഹാരാജാസ് കോളേജില്‍  അതിഥി അധ്യാപക നിയമനം

    എറണാകുളം മഹാരാജാസ് കോളേജിലെ ഫിസ്‌ക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക്  2022-23 അധ്യയന വര്‍ഷത്തെ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകന്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്തമാറ്റിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 15-ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

മഹാരാജാസ് കോളേജില്‍ 
അതിഥി അധ്യാപക നിയമനം

     എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ  കാര്യാലയത്തിലെ ഗസ്റ്റ് ലക്ചര്‍ പാനലില്‍  രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 21-ന് രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ www.maharajas.ac.in സന്ദര്‍ശിക്കുക.

date