Skip to main content

സിവില്‍ സര്‍വീസ് അക്കാദമിയില്‍  വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും 

 

     സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎസ്എഫ്‌സി), കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്വിവത്സര കോഴ്‌സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്. ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീ അടയ്ക്കാം. മോഡല്‍ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററിലാണ് ക്ലാസുകള്‍ നടത്തുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചകളില്‍ രാവിലെയാണ് ക്ലാസുകള്‍. ദ്വിവത്സര കോഴ്‌സിന് എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kscsa.org/ ബന്ധപ്പെടേണ്ട നമ്പര്‍ 8281098873.

സിവില്‍ സര്‍വീസ് അക്കാദമി: 
ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

     കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 2022-23 പിസിഎം ബാച്ചില്‍ ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281098873.  https://kscsa.org/admission-procedures/

date