Skip to main content

കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.
ജൂൺ 20ന് ആരംഭിക്കുന്ന പരിശീലന കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 'ആശ്രിതത്വ സർട്ടിഫിക്കറ്റ്' അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in, 0471-2309012, 0471-2307742, 7907099629.
പി.എൻ.എക്സ്. 2477/2022

date