Skip to main content

മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക നിയമനം

 

    എറണാകുളം മഹാരാജാസ് കോളേജിലെ ഫിസ്‌ക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക്  2022-23 അധ്യയന വര്‍ഷത്തെ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകന്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്തമാറ്റിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 15-ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

date