Skip to main content

ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

 

ജില്ലയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ  കോവിഡ് വാക്‌സിനേഷൻ  ജില്ലയിൽ ഊർർജ്ജിതമാക്കി.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത തടയുന്നതിനായി കുട്ടികളിലെ വാക്‌സിനേഷൻ ജില്ലയിൽ നൂറ് ശതമാനം പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിട്ട് ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ , താലൂക്ക് ആസ്ഥാന ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മട്ടാഞ്ചേരി, കൂടാതെ ജില്ലയിലെ എല്ലാ സാമൂഹികരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും ഇന്ന് (11/06/22) വാക്‌സിനേഷൻ സെഷനുകൾ നടത്തുന്നതായിരിക്കും. ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരും രണ്ടാം ഡോസ് എടുക്കാനുള്ളവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

date