Skip to main content
കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവകാരുണ്യ, സാംസ്‌കാരിക കൂട്ടായ്‌മയായ 'കൈത്താങ്ങ്' എളങ്കുന്നപ്പുഴ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു.

എളങ്കുന്നപ്പുഴ എൽ.പി.എസിന് വാഹന സൗകര്യമൊരുക്കും: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

 

വൈപ്പിൻ/എളങ്കുന്നപ്പുഴ: എളങ്കുന്നപ്പുഴ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാഹന സൗകര്യമൊരുക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. തീരദേശ പ്രദേശത്ത് നിന്നുൾപ്പെടെയുള്ള  കുട്ടികളുടെ യാത്രാക്ലേശം ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർ നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി. വാഹന സൗകര്യമൊരുക്കുന്നതിന് മതിയായ വിവരങ്ങൾ സമർപ്പിക്കാൻ കെ.എൻ ഉണ്ണികൃഷ്ണൻ നിർദ്ദേശിച്ചു.

കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവകാരുണ്യ, സാംസ്‌കാരിക കൂട്ടായ്‌മയായ 'കൈത്താങ്ങ്' സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എംഎൽഎ. കുട്ടികളുടെ എണ്ണത്തിൽ പത്ത് ശതമാനം വർധന ഇക്കൊല്ലമുണ്ടെന്ന് സ്‌കൂളിന് വേണ്ടി പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയ പ്രധാനാധ്യാപിക കെ.പി സുശീല പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് ബിനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കൈത്താങ്ങ് നേതാക്കളായ പി.ആർ ബൈജു, എം ഉണ്ണിക്കൃഷ്ണൻ, ഹാരിസ് ഗാനി, വി.ടി സുദർശനൻ, എം.എസ് ഷീജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

date