Skip to main content

സ്‌കോള്‍ കേരള സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു. സ്‌കോള്‍ കേരള ജില്ലാ കേന്ദ്രങ്ങളില്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ് ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ഹാജരാക്കിയാല്‍ പഠനസഹായി ലഭിക്കും. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പഠന സഹായി ആണ് വില്‍ക്കുന്നത്. പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

date