Skip to main content

ലൈഫ് പദ്ധതി: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുന പരിശോധനയും പൂര്‍ത്തിയാക്കി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവന രഹിതരില്‍ 9837 അര്‍ഹരും, 4983 അനര്‍ഹരും, ഭൂരഹിത ഭവനരഹിതരില്‍ 9687 അര്‍ഹരും, 2592 അനര്‍ഹരും ഉള്‍പ്പെടെ ആകെ 14820 അര്‍ഹരായവരും, 12279 അനര്‍ഹരായവരുടെയും കരട് ഗുണഭോക്തൃ പട്ടിക www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപന നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്.

 

കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും സ്വീകരിച്ച് തീര്‍പ്പാക്കുന്നതിന് ഒന്നാംഅപ്പീല്‍ അധികാരി ഗ്രാമപഞ്ചായത്ത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും (ബി.ഡി.ഒ) നഗരസഭകളില്‍ നഗരസഭാ സെക്രട്ടറിയുമാണ്. രണ്ടാംഅപ്പീല്‍ അധികാരി ജില്ലാ കളക്ടറുമാണ്. ഒന്നാംഅപ്പീല്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ടാംഅപ്പീല്‍ തീര്‍പ്പാക്കിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

date