Skip to main content

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

**കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനം  പാടില്ല

ഇന്നും (ജൂൺ 12) നാളെയും  കേരള - ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതൽ ജൂൺ 16 വരെ കർണാടക   തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൂടാതെ ഇന്നും (ജൂൺ 12) നാളെയും തെക്ക്-കിഴക്ക് അറബിക്കടലിലും  മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്റെ തീരമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ  പറയുന്നു.

ഈ സാഹചര്യത്തില്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

date