Skip to main content

പൊതുജനാരോഗ്യ ബിൽ: തെളിവെടുപ്പ് യോഗം ഇന്ന് (ജൂൺ 13)

 

 

 

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ഇന്ന് (ജൂൺ 13) രാവിലെ 10.30 ന് കോഴിക്കോട്  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ആരോഗ്യ വനിതാ-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ  സംഘടന പ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, എന്നിവരിൽനിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
  
ബില്ലിലെ വ്യവസ്ഥകളിന്മേൽ  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്‌പര്യമുളളവർക്ക്  യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ബില്ലും വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യങ്ങളും നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയിൽ - legislation@niyamasabha.nic.in.

date