Skip to main content

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍  അപേക്ഷ ക്ഷണിച്ചു 

 

തൃശൂര്‍ ജില്ലാ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത്/ കോംപ്രിഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുകളിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ 
മുഴുവന്‍ സമയ ക്ലിനിക്കല്‍ പരിശീലനത്തോടു കൂടി സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കിലുള്ള എം.ഫില്‍. ബിരുദവും 28,955 രൂപയാണ് വരുമാനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 18. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം    : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),സെന്റ് തോമസ് കോളേജ് റോഡ്, തൃശൂര്‍-680001. ഫോണ്‍ : 0487 2333242.

date