Skip to main content

പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ മൂന്നാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേയ്ക്ക് പ്രൊപ്പോസല്‍ ഫോറം ഹാജരാക്കത്തതിനാല്‍ നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്യുന്നതുമായ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഹാജരാക്കണം. പുതിയതായി ജോലിയില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള തൊഴിലാളികള്‍ക്കും ലിസ്റ്റില്‍ ഉള്‍പ്പെടാവുന്നതാണ്. പ്രൊപ്പോസല്‍ ഫോറം ജൂണ്‍ 16ന് മുമ്പായി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0487-2364900

date