Skip to main content

വി.അബ്ദുറഹിമാൻ വിതരണോദ്ഘാടനം നിർവഹിച്ചു

ഹരിതകാന്തി പദ്ധതി: നിലമ്പൂർ നഗരസഭയിലെ വീടുകൾക്ക് സൗജന്യ ബയോ ബിന്നുകൾ നൽകി

 

 

 

നിലമ്പൂർ നഗരസഭ നടപ്പിലാക്കി വരുന്ന ഹരിതകാന്തി പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ആറായിരത്തോളം കുടുംബങ്ങൾക്കുള്ള സൗജന്യ ബയോ ബിൻ വിതരണോദ്ഘാടനം നിലമ്പൂർ നഗരസഭയിൽ സംസ്ഥാന ഹജ്ജ് - കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് മാലിന്യപ്രശ്നത്തിന്റെ തോത് കുറയ്ക്കാൻ സഹായകമായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ മുഴുവൻ കുടുംബങ്ങൾക്കും മാലിന്യ സംസ്കരണത്തിന് സൗജന്യമായി ബയോബിൻ നൽകുന്നത്. ഇത് ഏറെ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫിയിൽ ചരിത്രനേട്ടം കരസ്ഥമാക്കിയ ടി.കെ. ജെസിനെയും, സാഹിത്യകാരി വത്സലയേയും നഗരസഭ കായിക മേളയിലെ വിജയികളെയും മന്ത്രി പരിപാടിയിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.

 

നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻമാരായ കക്കാടൻ റഹീം, പി.എം ബഷീർ, ഷൈജിമോൾ, സക്കറിയ തോപ്പിൽ, കൗൺസിലർമാരായ റെനീഷ് കുപ്പായി, ജംഷീദ്, രവീന്ദ്രൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എൻ.കെ ദേവകി, ഹരിത കേരള മിഷൻ കോർഡിനേറ്റർ ടി.വി.എസ് ജിതിൻ എന്നിവർ സംസാരിച്ചു.

 

 

date