Skip to main content

വയോജന അധിക്ഷേപ ബോധവല്‍കരണ ദിനാചരണം സംഘടിപ്പിച്ചു

ലോക വയോജന അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനത്തോടനുബന്ധിച്ചുള്ള വാഹന പ്രചരണ ജാഥക്ക് തിരൂരില്‍ സ്വീകരണം നല്‍കി. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് വിവിധ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ റാലിയും നടത്തി. തിരൂര്‍ ആര്‍.ഡി.ഒ പി. സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ  എസ്.എന്‍.ഡി.പി കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

date