Skip to main content

ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം:സംഘാടക സമിതി രൂപീകരണയോഗം ചേർന്നു

 

 

പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്പ്രവർത്തനമാരംഭിക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ലോക ഹൈഡ്രോഗ്രാഫിക് ദിനമായ ജൂൺ 21ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.

പൊന്നാനി നഗരസഭയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ  നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ സംഘാടക സമിതി ചെയർമാനായും ഒ.ഒ ഷംസു, എം.എ ഹമിദ്, ഹുസൈൻ കോയ തങ്ങൾ എന്നിവരെ വൈസ് ചെയർമാൻമാരായും മറൈൻ സർവേയർ വർഗീസ് സി.ഒ കൺവീനറായും ജോയിന്റ് കൺവീനർമാരായി പ്രകാശ്, രാജീവ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിയെയാണ് തെരഞ്ഞെടുത്തത്.

 

കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ഇക്കാര്യത്തിൽ സർക്കാർ കൈകൊള്ളേണ്ട നടപടികളെ കുറിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. പൊന്നാനി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി പ്രവർത്തിക്കുക. തുടർന്ന് കെട്ടിട നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാർബറിൽ പ്രവർത്തനമാരംഭിക്കും. ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫീസാണ് പൊന്നാനി കേന്ദ്രമായി വരിക. എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫീസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാൺഡിറ്റി സർവേ ,ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക. ഉദ്ഘാടന സമ്മേളനം പൊന്നാനി ആനപ്പടി നുഫയ്യിസ് ഓഡിറ്റോറിയത്തിൽ നടക്കും. അനുബന്ധ പരിപാടികളായി മൂന്ന് വിഷയങ്ങളിൽ സെമിനാറുംപ്രദർശനവും സംഘടിപ്പിക്കും.

 

യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാന്മാരായ ഒ. ഒ ഷംസു, എം. ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശൻ, മറൈൻ സർവേയർ സി.ഒ വർഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എം.എൽ.എയുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date