Skip to main content

ചെറുമീനുകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ്

 

 കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിനായി ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് പൊന്നാനി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 10 സെ.മീ.ല്‍ താഴെയുള്ള അയല മത്സ്യം വിപണിയില്‍ സുലഭമായി കാണപ്പെട്ടതാണ് കര്‍ശന നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

 

നെയ്യ് മത്തി - 10 സെ.മീ., മാന്തള്‍ - 9 സെ.മീ., പൂവാലന്‍ - 6 സെ.മീ., അയല - 14 സെ.മീ., പുതിയാപ്ല കോര - 12 സെ.മീ., കരിക്കാടി - 7 സെ.മീ.പരവ - 10 സെ.മീ., കേര, ചൂര - 31 സെ.മീ. എന്നിങ്ങനെ മീനുകള്‍ക്ക് വലിപ്പത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

നിയമാനുസൃതമായ കുറഞ്ഞ വലലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നതും വില്‍ക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കടല്‍ മത്സ്യമേഖലയെ മുച്ചൂട്ടം മുടിക്കുന്ന ഇത്തരം രീതികളില്‍നിന്ന് മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരും പിന്‍മാറണമമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ വള്ളം, വല എന്നിവയുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മത്സ്യം വാങ്ങുന്നവര്‍ക്കെതിരേയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേയും നിയമനടപടിയുണ്ടാകും.

 

date