Skip to main content

കുമ്പഡാജെയില്‍ അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് പരിശീലനം  സംഘടിപ്പിച്ചു

ഭക്ഷ്യവിഷബാധ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരോഗ്യജാഗ്രത - 2022 ന്റെ ഭാഗമായി കുമ്പഡാജെ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് ' ബോധവല്‍ക്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എലിസബത്ത് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍മാരായ കൃഷ്ണ ശര്‍മ്മ, ഹരീഷ് ഗോസാഡ, മീനാക്ഷി, മൂതാസ് എന്നിവര്‍. സംസാരിച്ചു..വ്യക്തി ശുചിത്വം, ഭക്ഷണ ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി സുനില്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിജു സ്വാഗതവും ബൈജു എസ് റാം നന്ദിയും പറഞ്ഞു

date