Skip to main content

ജില്ലാതല ആരോഗ്യ പ്രശ്‌നോത്തരി മത്സരം

'വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും' വാരാഘോഷത്തോടനുബന്ധിച്ച്  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  ജൂണ്‍ 13 രാവിലെ 10ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ആരോഗ്യ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക്  മാത്രമേ പങ്കെടുക്കാന്‍ അവസരമുള്ളൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9539984491 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ പ്രധാനധ്യാപകന്റെ സാക്ഷ്യ പത്രം ഹാജരാക്കുകയും വേണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.
 

date