Skip to main content

ആധാര്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍

അക്ഷയ കേന്ദ്രങ്ങളിലൂടെ പുതിയ ആധാര്‍ എടുക്കുന്നതിന് പണം നല്‍കേണ്ടതില്ലെന്നും സേവനം പൂര്‍ണമായും സൗജന്യമാണെന്നും അക്ഷയ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പറഞ്ഞു. ആധാര്‍ / ബയോമെട്രിക്  നവീകരണത്തിന്  100 രൂപയാണ് ഫീസ്.  ആധാര്‍ ഡെമോഗ്രാഫിക് നവീകരണത്തിന് 50 രൂപയും, ഇ ആധാര്‍ കളര്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് 30 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ സേവനങ്ങള്‍ക്കായി ഈടാക്കേണ്ടതെന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.  
 

date