Skip to main content

സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

 

 

 പൊന്നാനി താലൂക് വ്യവസായ വകുപ്പിൻ്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ചങ്ങരംകുളം യൂണിവേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷയായി.. ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെരീഫ്, സി കെ പ്രകാശൻ, ഷഹന നാസർ,പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ജുവൈരിയ, സിഡിഎസ് ചെയർപേഴ്സൺ അനിതാ ദിനേശൻ, അംഗങ്ങളായ  വിനിത, നിംന ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

 

date