Skip to main content

വായ്പാ മേള സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ബാങ്കുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വായ്പാ മേള ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. വായ്പാ ലഭ്യതയ്ക്കായി  മികച്ച ധനകാര്യ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തിലാണ്  പരിപാടി നടത്തിയത്. പൊതുമേഖല ബാങ്കുകളും കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ സ്വകാര്യ ബാങ്കുകളും പങ്കെടുത്തു. വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എംഎസ്എംഇ), വിദ്യാഭ്യാസം എന്നീ വായ്പകള്‍ ലഭിക്കുന്നതിന്  മേളയില്‍ അവസരമുണ്ടായിരുന്നു.
തത്സമയ വായ്പ അനുമതിയും വിവിധ ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങളും മേളയില്‍ നല്‍കിയിരുന്നു. കേന്ദ്ര ധനകാര്യവകുപ്പിന് കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ നിര്‍ദേശ പ്രകാരമാണ്  ജില്ലകള്‍ തോറും മേളകള്‍ നടത്തുന്നത്. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന മേളയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, നഗരസഭ കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ സി. ജയപ്രകാശ്, കനറാ ബാങ്ക് എ.ജി.എം  എം. എം.ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.
 

date