Skip to main content

അക്ഷയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 15 മുതല്‍ നടക്കും

അക്ഷയ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി  2019 ഒക്ടോബര്‍ 21ന് അപേക്ഷ ക്ഷണിച്ച 19 ലൊക്കേഷനുകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രൈനിങ് സെന്ററില്‍ ജൂണ്‍ 15,16,17 തീയതികളില്‍ രാവിലെ 10 മുതല്‍ നടക്കും. ചെമ്പ്ര, കൊട്ടപ്പുറം, കാട്ടിലങ്ങാടി, പടിഞ്ഞാറെക്കര, ആമയൂര്‍, ചേക്കാലിമാട്, മുണ്ടക്കല്‍,  മംഗലശ്ശേരി, ആഞ്ഞിറങ്ങാടി, ഓലപ്പാറ, വെള്ളിമുറ്റം, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, ചെറവല്ലൂര്‍, കീഴാറ്റൂര്‍,  പള്ളിക്കര, ചേലക്കുത്ത്, ആലത്തിയൂര്‍, ചേലേമ്പ്ര നിയര്‍ എന്‍.എന്‍.എച്ച്, എം.എച്ച്.എസ്, പറപ്പൂര്‍ ആസാദ് നഗര്‍ എന്നീ  19 ലൊക്കേഷനുകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്. ഹാള്‍ ടിക്കറ്റ് അപേക്ഷകരുടെ ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ഇനിയും ലഭ്യമാകാത്തവരുണ്ടെങ്കില്‍ അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ജൂണ്‍ 17ന് രാവിലെയുള്ള പരീക്ഷ 9.30നും ഉച്ചയ്ക്ക്  ശേഷമുള്ള പരീക്ഷ രണ്ടിനും നടക്കും. പരീക്ഷയ്ക്ക് വരുന്നവര്‍ ഹാള്‍ടിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ കൊണ്ടുവരണമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483 2739027, 04942697188 & 7306451408 (പരീക്ഷാ കേന്ദ്രം).  

date