Skip to main content

തിരുന്നാവായ പഞ്ചായത്തിലെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; പദ്ധതിക്ക് തുടക്കം

തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ  വായ്പ മേളയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.      കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളായ പി.എം.ടു.ജെ.ബി.വൈ, പി.എം.എസ.്ബി.വൈ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമാക്കും. കേരള ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കുടുംബത്തിലെ ഒരാളെയെങ്കിലും പദ്ധതിയില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.        മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായി. തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി മുസ്തഫ, സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹാരിസ് പറമ്പില്‍, നഗരസഭ കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ സി. ജയപ്രകാശ്, കനറാ ബാങ്ക് എ.ജി.എം  എം.ശ്രീവിദ്യ  എന്നിവര്‍ സംസാരിച്ചു.
കാലടി ഗ്രാമപഞ്ചായത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് ആരോഗ്യമേളയുടെ പ്രചരണാര്‍ഥം കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കാലടി ഗ്രാമപഞ്ചായത്തില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം കാലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ.തിരുത്തി ഉദ്ഘാടനം ചെയ്തു.   വൈസ്പ്രസിഡന്റ് പി.ജി ജിന്‍സി അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ അബ്ദുള്‍ ഗഫൂര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ആനന്ദന്‍, ബഷീര്‍ തുറയാറ്റില്‍, സുരേഷ് പനക്കല്‍, കെ.ജി ബാബു, അബ്ദുള്‍ റസാഖ്, ഇ.പി രജനി, സെലീന, എ.പി രമണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി ആന്‍ഡ്രൂസ് തുടങ്ങി ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

date