Skip to main content

ലോക സമുദ്ര ദിനം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു

ലോക സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി പ്രതീക്ഷാഭവന്‍ അന്തേവാസികള്‍ പൊന്നാനി കടപ്പുറം സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. പൊന്നാനി കടപ്പുറത്തേക്ക് തവനൂര്‍ അന്തേവാസികള്‍ നടത്തിയ യാത്ര തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് സിയാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. കടലിലെ മത്സ്യ സമ്പത്തിനെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ എല്‍പ്പിക്കുന്ന ആഘാതം സംബന്ധിച്ചും ബുദ്ധിപരമായ പരിമിതികളുള്ള താമസക്കാര്‍ക്ക് സമുദ്രത്തെ അറിയാനുമാണ് ദിനാചരണം സംഘടിപ്പിച്ചതെന്ന് സൂപ്രണ്ട് വി.മോഹനന്‍ പറഞ്ഞു. കടലിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാനുള്ള ശുചിത്വ സാഗരം പദ്ധതിയെക്കുറിച്ചും പ്ലാസ്റ്റിക് എങ്ങനെ കടലിനെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന വിഷയത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷാദ് ക്ലാസെടുത്തു. സംസ്ഥാന സര്‍ക്കാറിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായ ബോധവല്‍ക്കരണത്തിനും  മാലിന്യ ശേഖരണം പുനരുപയോഗം, തുടര്‍ പ്രചാരണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലും പ്രതീക്ഷാഭവന്‍ അന്തേവാസികളെയും പങ്കാളികളാക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.
 

date