Skip to main content

വൈജ്ഞാനിക കലാസന്ധ്യയില്‍  പങ്കെടുക്കാന്‍ അവസരം

മൂന്നാം ലോകകേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്  ജൂണ്‍ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'ഇന്ദ്രധനുസ്സ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന വൈജ്ഞാനിക കലാസന്ധ്യയില്‍ കേരളത്തെക്കുറിച്ചുള്ള ദ്യശ്യ സമസ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിക്കുന്ന സമസ്യയില്‍ പങ്കെടുക്കാനുളളവരെ തെരെഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ പ്രശ്നോത്തിരി ജൂണ്‍ ഒന്‍പതിന് പകല്‍ 11ന്  www.norkaroots.org ല്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെവിടെയുമുളള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികള്‍ക്ക് ഇന്ദ്രധനുസ്സില്‍ പങ്കെടുക്കാനുളള അവസരവും ക്യാഷ് അവാര്‍ഡും നല്‍കും. വെബ്്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമുള്ള ആദ്യ ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക. കൂടുതല്‍ ശരി ഉത്തരങ്ങള്‍ അയക്കുന്ന നാല് പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക. നിങ്ങളുടെ ഉത്തരങ്ങള്‍ ക്രമനമ്പര്‍ സഹിതം +91-8089768756 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് അയക്കണം. മത്സരാര്‍ത്ഥിയുടെ പേരും ഫോണ്‍നമ്പരും കൂടി ഉത്തരങ്ങളോടൊപ്പം നല്‍കണം.ഫോണ്‍:  9961208149.
 

date