Skip to main content

മൂന്ന് റേഷന്‍കടകള്‍ക്ക് കൂടി സ്ഥിരം ലൈസന്‍സ്: അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദാക്കിയതും താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂന്ന് റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി  പട്ടികജാതി,  ഭിന്നശേഷി  സംവരണ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരൂരങ്ങാടി താലൂക്കിലെ വള്ളിക്കുന്ന് കീഴയില്‍ (പട്ടികജാതി), പൊന്നാനി താലൂക്കിലെ ആലങ്ങോട്  കോക്കൂര്‍ (ഭിന്നശേഷി), ആലങ്ങോട് മാന്തടം (പട്ടികജാതി) എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകന്‍ നിശ്ചിത മാതൃകയിലുള്ള  അപേക്ഷയില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷയിലെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് വള്ളിക്കുന്ന് കീഴയിലേക്കും ആലങ്ങോട് മാന്തടത്തേക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് മൂന്നിന് മുമ്പായും ആലങ്ങോട് കോക്കൂരിലെ റേഷന്‍കട ലൈസന്‍സിക്കായുള്ള അപേക്ഷ ജൂലായ് അഞ്ചിന് വൈകീട്ട് മൂന്നിന് മുമ്പായും ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. നിശ്ചിത സമയത്തിന് മുമ്പ് ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍  ഭാഗത്ത് റേഷന്‍ കട നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം.നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും ,സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  https://civilsupplieskerala.gov.in  ലഭിക്കും. ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം: 0483 2734912, തിരൂരങ്ങാടി താലൂക്ക്: 0494 2462917,9188527393, പൊന്നാനി താലൂക്ക്: 04942666019,9188527393.
 

date