Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 13 മുതല്‍ 16 വരെ മലപ്പുറം വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഒന്നാം കാറ്റഗറിയില്‍പ്പെട്ടവരുടെ പരിശോധന ജൂണ്‍ 13നും രണ്ടാം കാറ്റഗറിയിലുള്ളവരുടേത് ജൂണ്‍ 14നും നടക്കും. ജൂണ്‍ 15,16 തിയിതികളില്‍ മൂന്ന്, നാല് കാറ്റഗറിയിലുള്ളവരുടെ പരിശോധനയും നടത്തും.എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.എഡ്/ടി.ടി.സി സര്‍ട്ടിഫിക്കറ്റുകള്‍, ഹാള്‍ടിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. ബി.എഡ്/ടി.ടി.സി പഠിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് എത്തിയാല്‍ മതി.
 

date