Skip to main content

വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു

നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ ആറ് ശതമാനം പലിശ നിരക്കിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു.  ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്.അപേക്ഷ ഫോം www.kswdc.org വെബ്സൈറ്റിൽ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച ശേഷം എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കാം.

 മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് 3% -3.5% പലിശ നിരക്കിൽ മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഫോൺ:0484-2984932,9496015011.

date