Skip to main content

അർഹതയുള്ളവർക്ക് ആദ്യം;  മുൻഗണന റേഷൻകാർഡുകൾ  വിതരണം ചെയ്തു

 

 ഏറ്റവും അർഹരായവവരെ മാത്രം ഉൾക്കൊളളിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണന പട്ടിക പ്രകാരം ജില്ലാതലത്തിൽ അനുവദിച്ച കാർഡുകളുടെ വിതരണം  എം എൽ എ മാരായ കെ.എൻ ഉണ്ണികൃഷ്ണൻ, ആന്റണി ജോൺ എന്നിവർ ചേർന്നു നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 9 താലൂക്കുകളിലുമായി 16 AAY, 58 PHH കാർഡുകൾ വിതരണം ചെയ്തു.

ജില്ലയിൽ അർഹതയില്ലാതെ മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്ന പതിനായിരത്തോളം പേരെ കണ്ടെത്തി അവരുടെ കാർഡുകൾ സറൻഡർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 19305 കാർഡുകളാണ് അനുവദിച്ചത്. കൂടാതെ നിലവിലെ പട്ടികയിൽ നിന്നും 730 പേർക്കു കൂടി മുൻഗണന കാർഡുകൾ വിതരണം ചെയ്യും.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ ചൊവ്വര, ജില്ല സപ്ലൈ ഓഫീസർ (ഇൻ ചാർജ്) പി.ആർ ശാന്തി, വടക്കൻ പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ ടി. സഹീർ,  കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ കെ.എച്ച് അസീസ്  എന്നിവർ പങ്കെടുത്തു.

date